2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

പല്ലിയും തവളയും അഥവാ പോക്കിങ്ങും ബ്ലോക്കിങ്ങുംപൊട്ടക്കിണറ്റിലെ 
പോക്കാച്ചിത്തവള
പോന്നംമ്പിളിയെ കണ്ടാണ്‌
പൊത്തില്‍ കേറിയൊളിച്ചത്
പൊന്‍ പുലരി വന്ന്‌
'പോക്ക്' ചെയ്തപ്പോള്‍
പേക്രോം പേക്രോം പ്രാകി
'''''''''''''''''''''''''''''''''''''''''''''''''''''''''''

ഉത്തരം താങ്ങുന്ന പല്ലി
ഉല്ലാസയാത്ര പോയപ്പോഴാണ്
ഉത്തരം മുട്ടിക്കുന്നവരെ
ഉപരോധിക്കണമെന്ന് *
ഉരഗ രാജാവിന്റെ
ഉത്തരവുണ്ടായത്
'''''''''''''''''''''''''''''''''''''''''''''''
* പുതു ഭാഷ : ബ്ലോക്ക്‌ ചെയ്യണമെന്നു 
 — 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ