2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

ഈ മരണമെത്ര സുന്ദരം ....!!


മരണത്തിന്‍ ദൂതുമായ്‌ 
മൂളുന്ന കാറ്റിലും
മധുവൂറും സ്വര്‍ഗത്തിന്‍ 
മണ മെങ്കിലീ .....

മരണമെത്ര  സുന്ദരം.... !

മൌനം  തലോടുന്ന
മിഴികള്‍ക്ക് ചുറ്റുമായ്‌
മധുരം വിളമ്പുന്ന
മാലാഖ മാരെങ്കില്‍ ....
ഈ.....
മരണമെത്ര സുന്ദരം.....!!

മനസ്സില്‍ തപിക്കുന്ന
മൃത്യുവിന്‍ വേവിലും
മരതക കൊട്ടാരം
മുന്നില്‍ തെളിയുകി
ല്‍...ഈ... 
മരണമെത്ര സുന്ദരം.....!!

മനസകം കല്ലാക്കി
മണ്ണി നോടൊട്ടിയാല്‍....

"മുത് മ ഇന്നെ"ന്നോതി 
മംഗളം പാടുമീ.....
മരണത്തെ യറിയില്ല...

മാലോകരോന്നായി

മൂക്കൊന്ന് ചീറ്റിത്തുടച്ചിട്ട്
മൌനത്തിലേറിയാല്‍
മുത്തൊളി ദൂതന്റെ
മാര്‍ഗം മരിക്കുമോ .....?!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ