2010, ജൂൺ 27, ഞായറാഴ്‌ച

നിഴല്‍

അങ്ങാടിയിലൂടെ നടക്കുമ്പോള്‍
ആളുകള്‍ എന്റെ നിഴലിനെ ചവിട്ടിയരച്ചു
വേദന കൊണ്ട് പുളഞ്ഞ നിഴല്‍
പതുക്കെ എന്റെ മുന്പിലേക്കോടി
പിന്നെ
മുന്നില്‍ കണ്ടവരെ തലകൊണ്ടിടിക്കാന്‍ തുടങ്ങി
ഒന്നും കാണാനാവാതെ മേലോട്ട് നോക്കിയപ്പോഴറിഞ്ഞു
നിഴല്‍ മുന്നോട്ടു വന്നതല്ല ,
സൂര്യന്‍ പിന്നോട്ട് പോയതാണ് എന്റെ നിഴലിനെ താന്തോന്നിയാക്കിയത് ,
രോഷത്തോടെ അവനെ പിടിക്കാനാഞ്ഞ എന്നില്‍ നിന്നും
കുതറിമാറി ഗോഷ്ടി കാട്ടി എവിടെയോ പോയൊളിച്ചു
ഇരുട്ടുമൂടിയ കണ്ണുമായി
ആശയറ്റു മേലോട്ട് നോക്കിയപ്പോഴറിഞ്ഞു
സൂര്യനും മാഞ്ഞുപോയിരിക്കുന്നു
അന്നെരമിരുളിലാരോ പറഞ്ഞു ,
നിന്റെ നിഴലും നിലാവും
സൂര്യന്റെ ഒളിച്ചുകളിയാനെന്നു ..................

2010, ജൂൺ 26, ശനിയാഴ്‌ച

കറുപ്പ്

കിഴക്കോട്ടുള്ള റോഡിലൂടെയാണ്‌ നടന്നു നീങ്ങിയത്
ഒടുവില്‍ ചെന്നെത്തിയത്
വടക്കൊരു കുന്നിന്‍ മുകളില്‍
ചുവന്ന മണ്‍ന്നായിട്ടും ആളുകള്‍
അതിനെ കരീ കുന്നു എന്ന് വിളിച്ചു
ഒരു പക്ഷെ അവിടെ വിളയുന്നതും വില്‍കുന്നതും
"
കറുപ്പ്" ആയതുകൊണ്ടാവാം...........

ഉറുമ്പുകള്‍

അന്ന്
ഗതകാല സ്മ്രിതികളും
പുതുകാല കിനാക്കളും 

അയവിറക്കി
താഴെ പരവതാനിയിലിരുന്നു 

വെടി പറയുമ്പോള്‍
കാല്‍ ചുവട്ടില്‍ ഉറുമ്പുകള്‍ 

ജാഥ നയിക്കുകയായിരുന്നു
ഉറുമ്പുകള്‍ സോസ്ഥ്യം കെടുത്തിയപ്പോള്‍ 

ഒരാള്‍ അവയെ ചവിട്ടിയരച്ചു
അന്നേരം സുഹൃത്തിന്റെ സ്വരം ..........
" ഉറുമ്പുകള്‍ ഉപദ്രവകാരികളല്ലല്ലോ 

എന്തിനവയെ കൊല്ലുന്നു ??
അവന്റെ അഹിംസാവാദം കേട്ട് 

കൂട്ടാളി പൊട്ടി ചിരിച്ചു
ഒരു പക്ഷെ 

അവനറിയില്ലായിരിക്കുംഉറുമ്പരിച്ചു നശിച്ചുകൊണ്ടിരിക്കുന്ന 
ഒരു ജീവിതത്തെ ക്കുറിച്ച് ................