2012, ജൂലൈ 1, ഞായറാഴ്‌ച

പടിപ്പുര

പടിപ്പുര 
--------------
അടച്ചു പൂട്ടിയ പടിപ്പുരകള്‍ 
അടച്ചിടുന്നത് 
കാത്തു വെച്ച സൌഹൃദങ്ങളെ , 
അകറ്റി നിര്‍ത്തുന്നത് ഓര്‍ത്തു വെച്ച ബന്ധങ്ങളെ 
അറുത്തു മാറ്റുന്നത് പെയ്തു തീരാത്ത സ്നേഹങ്ങളെ
അടിച്ചിറക്കുന്നത് മനസ്സറിഞ്ഞ വിനയങ്ങളെ 

അഹങ്കാരത്തിന്റെ വന്‍ മതിലുകള്‍ കെട്ടി 
അടിയാത്തി പ്പെണ്ണിനെ തടഞ്ഞു നിര്‍ത്താന്‍ 
അരുതായ്മകള്‍ ഒളിപ്പിചൊതുക്കാന്‍
അവകാശങ്ങള്‍ തച്ചുടക്കാന്‍
ആഡ്യ ത്ത്ത്തില്‍ തീര്‍ത്ത പടിപ്പുരകള്‍
അലിവിന്റെ നിഷേധമാണ്പടിപ്പുരകള്‍ നിന്റെ പതന മാകുന്നത്
പശി പേറി വന്ന കുഞ്ഞിനെ ക്കാണാതെ
പടം വിരിച്ചു നീ ഉണ്ണാനിരുന്നപ്പോള്‍......
പടിപ്പുരകള്‍ നിന്റെ അറിവുകേടായത്
പുറം വെന്ത പെണ്ണിന്റെ അകം വെന്ത കണ്ണുനീര്‍
പറഞ്ഞിട്ടു മറിയാത്ത പോല്‍
പാട്ടു പുരയിലെ "ആട്ട" മോര്‍ത്തിരുന്നപ്പോള്‍ .വിളിച്ചു കൂട്ടുക .........
"വിധി" പറഞ്ഞുറക്കിയ ചെറു മക്കളെ
പൊളിച്ചു മാറ്റുക .............
പൊങ്ങച്ച ത്തിന്റെ പടി പ്പൂട്ടുകള്‍
അടിച്ചിറക്കുക .........
അഹങ്കാരത്തിന്റെ പൈതൃകങ്ങള്‍
ഓര്‍മപ്പെടുത്തുക ..........
ഓടിയെത്തുന്ന മാറ്റങ്ങളെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ