2012, ജൂലൈ 8, ഞായറാഴ്‌ച

"അ" കാല കാഴ്ചകള്‍ ....



"അ" കാല കാഴ്ചകള്‍  .... 
********************
ആര്‍ത്തി പൂത്ത നേരത്താണ്

അവള്‍ പണി തേടി പ്പോയതും 
അഴുകിയ രുചിഭേദങ്ങള്‍ 
'അതിവേഗ ഭക്ഷണ'മായതും   

അവളുടെ ഫെമിനിസ ക്കാഴ്ചയിലാണ് 
അടുക്കളക്ക് താഴ് വീണതും 
അലക്കിയൊരുക്കിയ ബ്രേസിയര്‍ 
സിറ്റൌട്ടില്‍ ഉണക്കാനിട്ടതും 

അല്പത്തം അലങ്കാര മാക്കിയ കാലത്താണ് 
ആംഗലേയം അഹങ്കാരം തീര്‍ത്തതും 
അടിച്ചിറക്കപ്പെട്ടവന്റെ കൌപീനം 
ആഭരണമാക്കിയവന്‍ നാട് വാണതും 

ആസക്തി മൂത്ത ലോകത്താണ് 
അമ്മത്തൊട്ടിലില്‍ കുഞ്ഞു കരയുന്നതും 
അന്തേവാസി എന്ന വിളിപ്പേര് കേട്ട് 
അച്ഛനു മമ്മയും 'സദനത്തില്‍' ഉണര്‍ന്നിരിക്കുന്നതും 

അയല്‍വാസി അസ്വസ്ഥത യായപ്പോഴാണ് 
അസൂയയുടെ ഫ്ലാറ്റുകള്‍ ഉയര്‍ന്നതും 
അടുപ്പങ്ങളും ഇമ്പങ്ങളുമില്ലാതെ  
അവര്‍ അണുകുടുംബം പണിതതും 

ആശകള്‍ അതിരറുക്കുന്നതാണ് 
അവിഹിതം വീട്ടകം വാഴുന്നതും 
ആസക്തി തീരാതെ 
ആത്മാവ് അലഞ്ഞു തിരിയുന്നതും 

1 അഭിപ്രായം:

  1. നല്ല ചിന്തകൾ സലാഹുക്ക...

    അന്തരാത്മാവിന്റെ വേദനകളാണു
    അക്ഷരങ്ങളായി നിർഗമിക്കുന്നത്..
    അലക്ഷ്യ ആത്മാക്കളെ അലട്ടാൻ
    അശക്തരായി അവ അന്തരീക്ഷത്തിലലിയുന്നുവോ

    ആവലാതികൾ വർദ്ധിക്കുന്നത് വായനക്കാർക്കുമാത്രം....

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ