2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

അവള്‍

എന്നാണവള്‍ എന്റെ മനസ്സില്‍ കൂട് കൂട്ടിയത് എന്നെനിക്കറിയില്ല 
ഓര്‍മവെച്ച നാള്‍ മുതല്‍ 
പകലിലും രാവിലും എനിക്ക് കൂട്ടായിരുന്നു 
ചിരിക്കാനും കരയാനും 
എരിവും പുളിയും പങ്കുവെക്കാനും 
ചിലപ്പോഴൊക്കെ മധുരമായി പിണങ്ങാനും 
അവളെന്റെ നിഴലായി കൂടെനടന്നു 
പകലില്‍ എന്റെ കനവായി 
രാവില്‍ എനിക്ക് കുളിരായി
കുളിരില്‍ എന്റെ കനലായി 
പിന്നെ 
ജീവന്റെ തുടിപ്പും താളവുമായി 
എന്നെ പുതച്ചവളുറങ്ങി
ഒടുവില്‍ 
അവളെ കാണാതായപ്പോഴാണ് 
എന്റെ കണ്ണിലുറവ പൊട്ടിയതും 
കനവുകളുറഞ്ഞു പോയതും,
ഒരുനാള്‍ കുപ്പിവള കിലുങ്ങും പോലെ ഒരു ചിരി 
അവളുടെ ചിരി .............
തിരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ സ്നേഹത്തിന്റെ സ്പര്‍ശം 
പരിഭവം നടിച്ച എന്നോടവള്‍ .........
"ഞാനോടിയോളിച്ചതല്ല ,നിന്നിലലിഞ്ഞ് ചേര്‍ന്നതാണ് 
എന്നും ഞാനുണ്ടായിരുന്നു, നിന്റെയുള്ളില്‍ "
ശരിയാണ്, 
അവളുണ്ടായിരുന്നു എന്റെയുള്ളില്‍, 
പിന്നെ ആരാണവളെ 
എന്നില്‍നിന്ന് മറയിട്ടകറ്റുന്നത് ..........

1 അഭിപ്രായം:

  1. പ്രവാസിയുടെ എഴുത്തുകള്‍ക്കെല്ലാം ഒരേ ചൂര്, ഒരേ നനവ്....
    എന്നിട്ടും മടുക്കുന്നില്ല....!!!
    വായിച്ചു വായിച്ച് ഒടുവില്‍ ഞാനുമൊരു പ്രവാസത്തിന്റെ മഴ നനയുന്നു; ഒരു കുട പോലുമില്ലാതെ, വല്ലാതെയിങ്ങനെ ഒറ്റപ്പെട്ട്....

    മറുപടിഇല്ലാതാക്കൂ