2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

ഇന്നലെ...

ഇന്നു കത്തിയ വെയിലില്‍ 
ഇന്നലെ പ്പിറന്ന മഴ മരിച്ചു
ഇന്നു വീശിയ കാറ്റില്‍ 
ഇന്നലെ വിരിഞ്ഞ പൂവും മരിച്ചു 
ഇന്നു വിരുന്നു വന്ന ചൂട് 
ഇന്നലെയുടെ കുളിരിനെ കരിച്ചു 
ഇന്നുകണ്ട കാഴ്ച 
ഇന്നലെയുടെ കണ്ണ് കുത്തിയുടച്ചു 
ഇന്നു കേട്ട വാക്ക് 
ഇന്നലത്തെ പൊയ് വാക്കിനുകുറുകെ ചിറയിട്ടു
ഇന്നുദിച്ച മോഹം 
ഇന്നലത്തെ പാഴ്ക്കിനാക്കളെ മൊഴിചൊല്ലി
ഇന്നു തോന്നിയ ദാഹം
ഇന്നലെ കുടിച്ച കിണറില്‍ വിഷം കലക്കി 
ഇന്നുകണ്ട ചിരിയില്‍ 
ഇന്നലെപ്പുതച്ച പെണ്ണിന്റെ തുണിയുരിഞ്ഞു 
ഇന്നു കേട്ട പാട്ടില്‍ 
ഇന്നലെയുതിര്‍ന്ന  കണ്ണീര്‍ വരണ്ടുണങ്ങി 
ഇന്നലെ പുതച്ചുറങ്ങിയ എനിക്ക് 
ഇന്നത്തെ വിരുന്നിനു കത്തു കിട്ടി, അങ്ങിനെ 
ഇന്നലെ മൈലാഞ്ചി യൂരിയ മണ്ണില്‍ 
ഇന്നു ചുവന്ന മണ്കൂന വന്നു 
ഇന്നലെ എന്നെനോക്കി ചിരിച്ച മക്കള്‍
ഇന്നെന്റെ മണ്കൂന നോക്കി തേങ്ങി, ഒടുവില്‍
ഇന്നുദിച്ച സൂര്യന്‍ 
ഇന്നലെപ്പെയ്ത നിലാവിനെ ചുട്ടുകൊന്നു ............


 

1 അഭിപ്രായം:

  1. അജ്ഞാതന്‍2012, മാർച്ച് 2 1:05 AM

    ഇന്നലെകളുടെ ഭാരം പേറിനടക്കുന്ന ഭൂതകാലവിഴുപ്പേറ്റികളായ കഴുതകളേക്കാള്‍ നല്ലത്‌. നാളെയെ കുറിച്ച്‌ സ്വപ്‌നം കാണുന്ന പ്രാണികളാണ്‌.

    മറുപടിഇല്ലാതാക്കൂ