2010, ജൂൺ 27, ഞായറാഴ്‌ച

നിഴല്‍

അങ്ങാടിയിലൂടെ നടക്കുമ്പോള്‍
ആളുകള്‍ എന്റെ നിഴലിനെ ചവിട്ടിയരച്ചു
വേദന കൊണ്ട് പുളഞ്ഞ നിഴല്‍
പതുക്കെ എന്റെ മുന്പിലേക്കോടി
പിന്നെ
മുന്നില്‍ കണ്ടവരെ തലകൊണ്ടിടിക്കാന്‍ തുടങ്ങി
ഒന്നും കാണാനാവാതെ മേലോട്ട് നോക്കിയപ്പോഴറിഞ്ഞു
നിഴല്‍ മുന്നോട്ടു വന്നതല്ല ,
സൂര്യന്‍ പിന്നോട്ട് പോയതാണ് എന്റെ നിഴലിനെ താന്തോന്നിയാക്കിയത് ,
രോഷത്തോടെ അവനെ പിടിക്കാനാഞ്ഞ എന്നില്‍ നിന്നും
കുതറിമാറി ഗോഷ്ടി കാട്ടി എവിടെയോ പോയൊളിച്ചു
ഇരുട്ടുമൂടിയ കണ്ണുമായി
ആശയറ്റു മേലോട്ട് നോക്കിയപ്പോഴറിഞ്ഞു
സൂര്യനും മാഞ്ഞുപോയിരിക്കുന്നു
അന്നെരമിരുളിലാരോ പറഞ്ഞു ,
നിന്റെ നിഴലും നിലാവും
സൂര്യന്റെ ഒളിച്ചുകളിയാനെന്നു ..................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ